നിയമവിരുദ്ധ മതപരിവര്‍ത്തനം രാജ്യത്തിന് ശാപം: വിശ്വഹിന്ദു പരിഷത്ത്

alok kumar

ഫരീദാബാദ്: മതപരിവര്‍ത്തനം രാജ്യത്തിന് ശാപമാണെന്നും തടയാന്‍ കേന്ദ്ര നിയമം വേണമെന്നും വിശ്വഹിന്ദു പരിഷത്ത്. ഫരീദാബാദില്‍ നടന്ന വിശ്വഹിന്ദു പരിഷത്ത് ഗവേണിങ് കൗണ്‍സിലും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റികളുടെയും രണ്ട് ദിവസത്തെ  അന്താരാഷ്ട്ര യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.

നിയമവിരുദ്ധ മതപരിവര്‍ത്തനം രാജ്യത്തിന് ശാപമാണ്. അതില്‍ നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കണം. നിയമവിരുദ്ധ മതപരിവര്‍ത്തനത്തിനെതിരെ കേന്ദ്ര നിയമം പാസാക്കാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമനിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തരുത്. മുല്ല-മിഷണറിമാരുടെ ഹിന്ദു വിരുദ്ധ-രാജ്യവിരുദ്ധ ഗൂഢാലോചനകളെക്കുറിച്ച് ഹിന്ദു സമൂഹം ജാഗ്രതപാലിക്കണമെന്നും ഭരണഘടനാപരമായ രീതിയില്‍ ഇത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ക്ഷേത്രങ്ങളെയും മഠങ്ങളെയും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി നനൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.