കൊലക്കേസില്‍ തടവ് ശിക്ഷ; ബിഎസ്പി എംപി അഫ്സൽ അൻസാരിയെ അയോഗ്യനാക്കി

google news
Imprisonment for murder; BSP MP Afzal Ansari disqualified
 

ന്യൂഡൽഹി: ക്രിമിനൽ കേസിൽ നാലു വർഷം തടവിനു കഴിഞ്ഞ ദിവസം ശിക്ഷിച്ചതിന് പിന്നാലെ ബിഎസ്പി എംപി അഫ്‌സൽ അൻസാരിയെ അയോഗ്യനാക്കി. ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. ഗാസിപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപി ആണ് അൻസാരി. ഇയാള്‍ക്കെതിരായി 10 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്.

1997ലാണ് കേസിനാസ്‌പദമായ സംഭവം. വാരാണസിയിലെ വ്യാപാരി നന്ദ് കിഷോർ രുംഗ്‌തയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് സംഭവം. 2005 നവംബർ 29ന് ഗാസിപൂരിൽ നിന്നുള്ള അന്നത്തെ എംഎൽഎ കൃഷ്‌ണനാഥ് റായിയെ കൊലപ്പെടുത്തിയ കേസിലും സഹോദരങ്ങൾ പ്രതികളാണ്. യുപി ഗ്യാങ്സ്റ്റേഴ്‌സ് ആക്‌ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
  

ജനപ്രാതിനിധ്യ നിയമ പ്രകാരം ക്രിമിനൽ കേസിൽ രണ്ട് വർഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ച ജനപ്രതിനിധിക്ക് എം.പി അല്ലെങ്കിൽ എം.എൽ.എ സ്ഥാനം നഷ്ടപ്പെടും. നേരത്തെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സമാജ് വാദി പാർട്ടി നേതാവ് അഅ്‌സം ഖാൻ, ബി.ജെ.പി നേതാവ് വിക്രം സെയ്‌നി എന്നിവരെ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യരാക്കിയിരുന്നു.
 

Tags