ആന്ധ്രയിലും പെട്രോൾ വില നൂറ് കടന്നു

petrol

ന്യൂഡൽഹി: രാജസ്ഥാൻ,മധ്യപ്രദേശ്,മഹാരാഷ്ട്ര എന്നിവയ്ക്ക് പിന്നാലെ ആന്ധ്രയിലും പെട്രോൾ വില നൂറ് കടന്നു. ആന്ധ്രയിലെ ഒട്ടുമിക്ക ജില്ലകളിലും തെലങ്കാനയിലെ ചില പ്രദേശങ്ങളിലുമാണ് ഇന്നത്തെ വർധനയുടെ പെട്രോൾ വില സെഞ്ചുറി അടിച്ചത്. ഇന്ന് പെട്രോളിന് 27  പൈസയും ഡീസലിന് 28  പൈസയുമാണ് കൂടിയത്.

കഴിഞ്ഞ മാസം പതിനെട്ട് തവണ ഇന്ധനവിലയിൽ വർധനയുണ്ടായി. ഇതോടെ ഈ മാസത്തെ വില വർധനയോടെ പലയിടങ്ങളിലും വില റെക്കോർഡ്  കരസ്ഥമാക്കി. ഡൽഹിയിൽ പെട്രോളിന് 94.76  രൂപയും ഡീസലിന് 85.66  രൂപയുമാണ്. വിശാഖപട്ടണം ഒഴികെ ആന്ധ്രയിലെ ഒട്ടുമിക്ക ജില്ലകളിലും ഇന്ന് വില നൂറിന് മുകളിലാണ്.