അസമിൽ ഡോക്​ടർക്ക്​ ഒരേ സമയം കോവിഡിന്‍റെ രണ്ടു വകഭേദങ്ങൾ സ്​ഥിരീകരിച്ചു

 zxd

ദിസ്​പുർ: അസമിൽ ഡോക്​ടർക്ക്​ ഒരേ സമയം കോവിഡിന്‍റെ രണ്ടു വകഭേദങ്ങൾ സ്​ഥിരീകരിച്ചു.വാക്​സിന്‍റെ രണ്ടു ഡോസുകളും സ്വീകരിച്ച ഡോക്​ടർക്ക്  ആൽഫ, ഡെൽറ്റ വകഭേദങ്ങളാണ്​ കണ്ടെത്തിയത്​.ചെറിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്​ടർ​ പരിശോധനക്ക്​ വിധേയമാകുകയായിരുന്നു. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ അവർ രോഗമുക്തി നേടുകയും ചെയ്​തു.

അതേസമയം ഇരട്ട അണുബാധ സാധാരണ അണുബാധയെ അപേക്ഷിച്ച് രോഗിയെ കൂടുതലായി ബാധിക്കുന്നില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എല്ലാ വകഭേദങ്ങളും ഒരേ തരത്തിലാണ് രോഗിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്. രണ്ട് സ്രോതസ്സിൽ നിന്നു രണ്ട് വകഭേദം വരുന്നുവെന്നത് അധികം പ്രഭാവം ഉണ്ടാക്കില്ല. രോഗത്തിന്റെ തീവ്രത രോഗിയുടെ ആരോഗ്യത്തെയും പ്രതിരോധശേഷിയും വൈറസിന്റെ പ്രഹരശേഷിയും ആശ്രയിച്ചിരിക്കുമെന്നും ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു