കോൽക്കത്തയിൽ 83 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു
Tue, 4 Jan 2022

കോൽക്കത്ത: കോൽക്കത്തയിൽ 83 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് കോവിഡ് ബാധിച്ചവരിൽ ഭൂരിപക്ഷവും.കോവിഡ് സ്ഥിരീകരിച്ചവരിൽ 47 പേരും വീടുകളിൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ഡൽഹിയിലും കോവിഡ് കേസുകൾ പിടിവിട്ട് കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5481 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.ടിപിആർ 8.37 ശതമാനമായി വർധിച്ചു. 1575 പേർ രോഗമുക്തി നേടിയപ്പോൾ 531 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14,889 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.