മുംബൈയില്‍ പെട്രോള്‍ വില 107.54 രൂപ കടന്നു

fd

മുംബൈ: മുംബൈ നഗരത്തില്‍ പെട്രോള്‍ വില 107.54 രൂപയും കടന്നു. ഡീസല്‍ വില 97.45 രൂപയുമായി. വ്യാഴാഴ്ച പെട്രോളിന് 35പൈസയും ഡീസലിന് 15 പൈസയും വര്‍ധിച്ചിരുന്നു. ദില്ലിയില്‍ പെട്രോളിന് 101.54 രൂപയാണ് വില. ഡീസലിന് 89.87 രൂപയും. ഭോപ്പാലില്‍ മുംബൈയിലേതിനേക്കാള്‍ കൂടുതല്‍ വിലയിലാണ് പെട്രോളും ഡീസലും വില്‍ക്കുന്നത്. 109.89 രൂപ പെട്രോളിനും 98.67 രൂപ ഡീസലിനുമായി. കൊല്‍ക്കത്തയില്‍ 101.74 രൂപയാണ് പെട്രോള്‍ വില. 

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ധനവിലയില്‍ സമീപകാലത്തൊന്നും കുറവ് വരില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.