രാജസ്ഥാനില്‍ 11 പേര്‍ക്ക് കോവിഡ് കാപ്പ വകഭേദം സ്ഥിരീകരിച്ചു

S
ജയ്പുര്‍:രാജസ്ഥാനില്‍ 11 പേര്‍ക്ക് കോവിഡ് കാപ്പ വകഭേദം സ്ഥിരീകരിച്ചു.കിങ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജിലെ സാംപിള്‍ പരിശോധനയില്‍ 107 ഡെല്‍റ്റ വകഭേദവും രണ്ട് കാപ്പ വകഭേദവും സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യയില്‍ ആദ്യമായി കാപ്പ വകഭേദം സ്ഥിരീകരിക്കുന്നത്.

B.1.1.167.1 എന്നറിയപ്പെടുന്ന കാപ്പ ഇരട്ട ജനതികവ്യതിയാനം സംഭവിച്ച കോവിഡിന്റെ വകഭേദമാണ്. ഈ വകഭേദം വിദൂര വംശപരമ്പരയുള്ളതും രണ്ട് വൈറല്‍ തരംഗങ്ങള്‍ അടങ്ങിയതുമാണ്.ഇതിന് മുന്‍പ് ഉത്തര്‍പ്രദേശിലാണ് കാപ്പ വകഭേദം സ്ഥിരീകിച്ചിട്ടുള്ളത്. രണ്ട് കേസുകളാണ് ഉത്തര്‍പ്രദേശില്‍ സ്ഥിരീകരിച്ചത്.