×

തമിഴ്നാട്ടിൽ മുൻ എം.എല്‍.എമാര്‍ അടക്കം നിരവധി നേതാക്കൾ ബി.ജെ.പിയില്‍ ചേർന്നു

google news
Sh

ന്യൂഡല്‍ഹി: 15 മുൻ എം.എല്‍.എമാരടക്കം തമിഴ്നാട്ടിലെ നിരവധി നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറി. മുൻ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയില്‍ നിന്നാണ് കൂടുതല്‍ പേർ ബി.ജെ.പിയിലേക്കെത്തിയത്. 

    

ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, എല്‍. മുരുകൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ബി.ജെ.പിയില്‍ ചേർന്നത്. ബി.ജെ.പിയുടെ വഴിയെയാണ് തമിഴ്നാട് പോകുന്നതെന്ന് അണ്ണാമലൈ അവകാശപ്പെട്ടു.

   

മുൻ എം.എല്‍.എമാരില്‍ 12 പേർ എ.ഐ.എ.ഡി.എം.കെ നേതാക്കളായിരുന്നു. ഡി.എം.കെയുടെ മുൻ എം.പി വി. കുലണ്ടൈവേലു, എസ്. ഗുരുനാഥൻ, കോണ്‍ഗ്രസ് മുൻ എം.എല്‍.എ ആർ. തങ്കരാജു തുടങ്ങിയവരും ബി.ജെ.പിയില്‍ ചേർന്നു.

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Tags