പ്രമുഖ മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന

dainik bhaskar


ന്യൂ ഡല്‍ഹി: പ്രമുഖ മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. 

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ തുടര്‍ച്ചയായി ചൂണ്ടിക്കാട്ടിയ പത്രമാണ് ദൈനിക് ഭാസ്‌കര്‍.  ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതും, ഗംഗാതീരത്ത് നിറയെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചതും അടക്കമുള്ള നിരവധി കാര്യങ്ങള്‍ പത്രം ചൂണ്ടിക്കാട്ടിയിരുന്നു.