ഡൽഹിയിലെ ന്യൂസ് ക്ലിക്ക്, ന്യൂസ് ലാൻഡ്രി വാർത്താ പോർട്ടലുകളിൽ ആദായ നികുതി ഉദ്യോ​ഗസ്ഥർ സർവേ നടത്തി

newslaundry and newsclick
 

ന്യൂഡൽഹി : ഡൽഹിയിലെ ന്യൂസ് ക്ലിക്ക്, ന്യൂസ് ലാൻഡ്രി എന്നീ ഓൺലൈൻ വാർത്താ പോർട്ടലുകളിൽ ആദായ നികുതി ഉദ്യോ​ഗസ്ഥർ സന്ദർശനം നടത്തി. വെള്ളിയാഴ്ച്ച 11.40 നാണ് സന്ദർശനം നടത്തിയത്.  നികുതിയുമായി ബന്ധപെട്ട കേസിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ സർവേ തന്നെയാണ് സന്ദർശനത്തിന്റെ ഉദ്ദേശമെന്ന് ഐ എ എൻ എസ് റിപോർട്ട് ചെയ്തു.  നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ പരിശോധിക്കാനാണ് സർവേ പ്രവർത്തനങ്ങൾ നടത്തിയതെന്നാണ് വൃത്തങ്ങൾ പറയുന്നത്. 

പരിശോധനയുടെ ഭാ​ഗമായി ഓഫീസിലുള്ള എല്ലാ ജീവനക്കാരുടെ ഫോണുകൾ ഓഫാക്കി വെക്കുകയും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്ക് അവരുടെ സഹപ്രവർത്തകരുമായി സമ്പർക്കം സ്ഥാപിക്കാനായില്ലെന്നും, ന്യൂസ് ക്ലിക്ക്, ദെ വയറിനോട് പറഞ്ഞു. 

ഉദ്യാ​ഗസ്ഥർ പരിശോധനക്ക് എത്തിയപ്പോൾ സ്ഥാപനത്തിലെ സർവോദയ എൻക്ലേവിൽ ഇരുപതോളം ആളുകൾ ഉണ്ടായിരുന്നു. അവരുടെയെല്ലാം ഫോണുകൾ  ഓഫ് ചെയ്ത് പിടിച്ചെടുക്കുകയും, ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ചില ജീവനക്കാരെ ഓഫീസിൽ നിന്ന് പുറത്ത് പോകാൻ വരെ അനുവദിച്ചതെന്ന് ന്യൂസ് ലാൻഡ്രി പറഞ്ഞതായും ദെ വയർ റിപോർട്ട് ചെയ്തു.

ഒരു സ്ഥാപനത്തിന്റെ സാമ്പത്തിക രേഖകൾ പരിശോധിക്കുക എന്നതിനപ്പുറം സാമ്പത്തിക രേഖകൾ കണ്ട്കെട്ടാനോ ഒന്നും സർവേയിലൂടെ കഴിയില്ല. അത് കൊണ്ട് തന്നെ ഈ സന്ദർശനം റെയ്ഡ് അല്ലെന്നും, സർവേകൾ നടത്താനാണെന്നും ഐടി വകുപ്പും വ്യക്തമാക്കി.