കർണാടകയിൽ കോവിഡ് കേസുകളിൽ വർധനവ്; അതിർത്തിയിലടക്കം കടുത്ത നിയന്ത്രണങ്ങൾ

iuy
ബം​ഗളൂരു:കർണാടകയിൽ കോവിഡ് കേസുകളിൽ വർധനവ്.ഇതേതുടർന്ന്  വാരാന്ത്യ കര്‍ഫ്യൂ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. ബം​ഗളൂരുവിൽ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് മുതല്‍ അവധി നല്‍കിയിട്ടുണ്ട്. ബസ്, മെട്രോ സര്‍വ്വീസുകള്‍ വെട്ടിചുരുക്കി. ശനിയും ഞായറും പൊതു ഗതാഗതത്തിന് അടക്കം കടുത്ത നിയന്ത്രണമുണ്ട്. കേരളാ അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിച്ചിരിക്കുകയാണ്.കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റും രണ്ട് ഡോസ് കുത്തിവയ്പ്പിന്‍റെ രേഖകളുമായി എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ. 

അതേസമയം, . രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലാണെന്ന് ഇന്നലെ കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി സ്ഥിരീകരിച്ചിരുന്നു. ഈ മാസം തന്നെ കൊവിഡ് കേസുകൾ ഏറ്റവുമുയർന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യതയുണ്ടെന്നും കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ വ്യക്തമാക്കി.