കോവിഡ് കേസുകളിൽ വർധനവ്; മ​ണി​പ്പൂ​രി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ക​ർ​ഫ്യു

zds

ഇം​ഫാ​ൽ: കോ​വി​ഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ  മ​ണി​പ്പൂ​രി​ല്‍ ക​ര്‍​ഫ്യു ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. ഞാ​യ​റാ​ഴ്ച മു​ത​ല്‍ ജൂ​ലൈ 27 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍, കോ​വി​ഡ് ടെ​സ്റ്റിം​ഗ്, ആ​ശു​പ​ത്രി​ക​ള്‍, ക്ലി​നി​ക്കു​ക​ള്‍, ഫാ​ര്‍​മ​സി എ​ന്നി​വ ഉ​ള്‍​പ്പ​ടെ​യു​ള്ള മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍​ക്കും ജ​ല വി​ത​ര​ണം, വൈ​ദ്യു​തി, പോ​ലീ​സ്, ടെ​ലി​കോം, ഇ​ന്‍റ​ര്‍​നെ​റ്റ്, വി​മാ​ന​യാ​ത്ര, കൃ​ഷി, ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍, മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം, പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍, എ​ല്‍​പി​ജി, ച​ര​ക്ക് ട്ര​ക്കു​ക​ള്‍ തു​ട​ങ്ങി​യ ആ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍​ക്കും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ട്.