രാജ്യത്തെ വൈദ്യുതി ഉപയോഗത്തിൽ വർധന

electirc

ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതി ഉപയോഗത്തിൽ മെയ് മാസത്തിൽ  8.2  % വർധന രേഖപ്പെടുത്തിയതായി കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മെയിൽ 110.47 ബില്യൺ യൂണിറ്റാണ് രാജ്യത്തെ വൈദ്യുതി ഉപയോഗം. 2020 -ലെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോഴാണ് വർധന രേഖപ്പെടുത്തിയത്.

അതേ  സമയം 2019 -ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഉപഭോഗത്തിൽ ഇടിവ് വന്നു. 2019 -ലെ ഊർജ ഉപഭോഗത്തെക്കാൾ കുറവ് വന്നത് കോവിഡ്  രണ്ടാം തരംഗം മൂലം പ്രാദേശിക തലത്തിൽ രാജ്യത്തിൻറെ പലയിടത്തും ഏർപ്പെടുത്തിയ ലോക്ക് ഡൗൺ  ആണെന്ന് നിഗമനം.