കശ്മീര്‍ നിയന്ത്രണരേഖയിലെ ആക്രമണം; പാ​ക് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ വി​ളി​ച്ചു​വ​രു​ത്തി ഇ​ന്ത്യ

കശ്മീര്‍ നിയന്ത്രണരേഖയിലെ ആക്രമണം; പാ​ക് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ വി​ളി​ച്ചു​വ​രു​ത്തി ഇ​ന്ത്യ

കശ്‍മീര്‍: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലെ പാകിസ്ഥാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോസ്ഥനെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. ഉത്സവകാലം ആക്രമണത്തിന് തെരഞ്ഞെടുത്തത് കരുതിക്കൂട്ടിയെന്നും നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

നി​ര​പ​രാ​ധി​ക​ളാ​യ ഗ്രാ​മീ​ണ​രെ പാ​ക് സൈ​ന്യം ല​ക്ഷ്യ​മി​ടു​ന്ന​തി​ല്‍ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍‌ ന​ട​ത്തി​യ വെ​ടി​വ​യ്പി​ലൂ​ടെ ജ​മ്മു​കാ​ഷ്മീ​രി​ലെ സ​മാ​ധ​നം ത​ക​ര്‍​ക്കാ​നും സം​ഘ​ര്‍​ഷം സൃ​ഷ്ടി​ക്കാ​നു​മാ​യി ഉ​ത്സ​വ കാ​ലം ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് വ​ള​രെ പ​രി​താ​പ​ക​ര​മാ​ണ്. വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​തി​ഷേ​ധം പാ​ക് ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യെ വി​ളി​ച്ചു​വ​രു​ത്തി അ​റി​യി​ച്ച​താ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ട്വീ​റ്റ് ചെ​യ്തു.

ബാരാമുള്ളയിലെ നമ്പാല സെക്ടറില്‍ ഇന്നലെ ഉച്ചയോടെയാണ് പാകിസ്ഥാന്‍ ആക്രമണം തുടങ്ങിയത്. സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് ആദ്യം ഷെല്ലാക്രമണം നടത്തിയത്. പിന്നാലെ ഗ്രാമങ്ങളയും ഉന്നമിട്ടു. ഉറി മേഖലയില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. കേരാന്‍ മേഖലയില്‍ നടന്ന വെടിവയ്പിലാണ് ബിഎസ്എഫ് ജവാനായ രാകേഷ് ദോവല്‍ വീരമൃത്യു വരിച്ചത്. ഉറിയിലെ ഹാജിപീര്‍ സെക്ടറില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഗ്രാമീണരും മരിച്ചിരുന്നു.

ഇന്ത്യയുടെ ശക്തമായ തിരിച്ചടിയില്‍ ഇന്നലെ രണ്ട് എസ്എസ് ജി കമാന്‍ഡോകള്‍ ഉള്‍പ്പടെ എട്ട് പാക്സൈനികര്‍ കൊല്ലപ്പെട്ടു. പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 11 പാക് സൈനികര്‍ വരെ കൊല്ലപ്പെട്ടതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 12 പാക് സൈനികര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

ജ​മ്മു​കാ​ഷ്മീ​ര്‍‌ നി​യ​ന്ത്ര​ണ രേ​ഖ​യോ​ടു ചേ​ര്‍​ന്നു​ള്ള ഉ​റി, പൂ​ഞ്ച്, കു​പ്‍​വാ​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു പാ​ക്ക് സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഒ​രാ​ഴ്ച​യ്ക്കി​ടെ പാ​ക്കി​സ്ഥാ​ന്‍ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘ​ന​മാ​ണി​ത്.

പാ​ക് ആ​ക്ര​മ​ണ​ത്തോ​ട് ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച ഇ​ന്ത്യ അ​തി​ര്‍​ത്തി​യി​ലെ നി​ര​വ​ധി പാ​ക് ബ​ങ്ക​റു​ക​ള്‍ ത​ക​ര്‍​ത്തു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും സൈ​ന്യം പു ​റ​ത്തു​വി​ട്ടു. ക്യാ​പ്റ്റ​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു ക​ര​സേ​നാ സൈ​നി​ക​രും ഒ​രു ബി​എ​സ്‌എ​ഫ് സ​ബ് ഇ​ന്‍​സ്പെ​ക്ട​റു​മാ​ണു വീ​ര​മൃ​ത്യു വ​രി​ച്ച​ത്. ഡാ​വ​ര്‍, കെ​ര​ന്‍, ഉ​റി, നൗ​ഗാം, ഹാ​ജി പീ​ര്‍ സെ​ക്ട​റു​ക​ളി​ലാ​യി​രു​ന്നു മോ​ര്‍​ട്ടോ​റു​ക​ളും മ​റ്റ് ആ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ക് ആ​ക്ര​ണം.

മൂ​ന്നു സൈ​നി​ക​ര്‍ ബാ​രാ​മു​ള്ള​യി​ലെ നം​ബ്ല സെ​ക്ട​റി​ലും ബി​എ​സ്‌എ​ഫ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ രാ​കേ​ഷ് ഡോ​വ​ല്‍(39) ഹാ​ജി​പീ​ര്‍ സെ​ക്ട​റി​ലു​മാ​ണ് വീ​ര​മ്യു​ത്യു വ​രി​ച്ച​തെ​ന്ന് സൈ​നി​ക​കേ​ന്ദ്ര​ങ്ങ​ള്‍ അ​റി​യി​ച്ചു. ബാ​രാ​മു​ള്ള​യി​ലെ ഉ​റി​ക്കു സ​മീ​പം കാ​മ​ല്‍​കോ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണു ര​ണ്ടു ഗ്രാ​മീ​ണ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്.