കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാനി നേതാക്കള്‍ കള്ളക്കടത്തിലൂടെയും കൊള്ളയിലൂടെയും ഇന്ത്യയില്‍ നിന്ന് സമ്പാദിക്കുന്ന പണം അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല പല നിക്ഷേപങ്ങള്‍ക്കും ഉപയോഗിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ബോട്ടുകള്‍ വാങ്ങുന്നതിനും സിനിമയിലും തുടങ്ങി കനേഡിയന്‍ പ്രീമിയര്‍ ലീഗില്‍ വരെ നിക്ഷേപം നടത്തിയതായാണ് കണ്ടെത്തല്‍. ഇതിനുപുറമെ തായിലന്‍ഡിലെ ക്ലബ്ബുകളിലും ബാറുകളിലും നിക്ഷേപമുണ്ട്.
ലോറന്‍സ് ബിഷ്ണോയിയും സംഘവും 2019-2021 വരെയുള്ള കാലഘട്ടത്തില്‍ അഞ്ച് ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെ തായിലന്‍ഡിലേക്കും കാനഡയിലേക്കും അയച്ച 13 സംഭവങ്ങളും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. തന്റെ സഹായിയായ സത്വീന്ദര്‍ജീത് സിങ് (ഗോള്‍ഡി ബ്രാര്‍) മുഖേന കാനഡയിലെ ഖലിസ്ഥാനി ഗ്രൂപ്പുകളുമായി, പ്രത്യേകിച്ചും ബാബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി (ബികെഐ) ചേര്‍ന്ന് ബിഷ്‌ണോയി പ്രവര്‍ത്തിച്ചിരുന്നതായും ഏജന്‍സി അറിയിക്കുന്നു.
ആയുധക്കടത്തലിലൂടെയും മറ്റ് നിയമവിരുദ്ധമായ ബിസിനസുകളിലൂടെയും സമ്പാദിക്കുന്ന പണം നിക്ഷേപത്തിനും ഖലിസ്ഥാന്‍ അനുകൂല ഘടങ്ങളുടെ (പികെഇ) പ്രവര്‍ത്തനങ്ങള്‍ക്കുമായി കാനഡയിലുള്ള സത്വീന്ദര്‍ജീത് സിങ്ങിനും സത്ബീര്‍ സിങ്ങിനും (സാം) ഹവാല മുഖേനയാണ് നല്‍കുന്നതെന്നും എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു. ഖലിസ്ഥാന്‍ സംഘത്തിന്റെ ഭാഗമായുള്ള 14 പേര്‍ക്കെതിരെ മാര്‍ച്ച് 14ന് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നു : രാഹുൽ ഗാന്ധി
കാനഡയിലെത്തുന്ന അനധികൃതമായി സമ്പാദിച്ച പണം കൈകാര്യം ചെയ്യുന്നത് സത്ബീര്‍ സിങ്ങാണെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. ഈ പണത്തിന്റെ ഒരു ഭാഗം ബോട്ടുകള്‍ വാങ്ങാനും കനേഡിയന്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നതിനുമായി സാം നിക്ഷേപിച്ചിട്ടുണ്ടെന്ന് നിലവില്‍ ജെയിലില്‍ കഴിയുന്ന ബിഷ്ണോയി അന്വേഷണസംഘത്തിനോട വെളിപ്പെടുത്തിയിട്ടുണ്ട്. സാമില്‍ നിന്ന് നിരവധി തവണ പണം സ്വീകരിച്ചിട്ടുണ്ടെന്നും ബിഷ്ണോയി സമ്മതിച്ചിട്ടുണ്ട്.
ഗോൾഡി ബ്രാറിന് 2021ൽ പ്രതിമാസം രണ്ട് ലക്ഷം രൂപ വീതവും, 2020ൽ 20 ലക്ഷം രൂപ രണ്ട് തവണയും 2020ൽ സാമിന് 50 ലക്ഷ രൂപയും, 2021ല്‍ രണ്ട് തവണയായി ആകെ 60 ലക്ഷം രൂപയും കൈമാറിയതായും എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു. ഇതിന് പുറമെ 2021ല്‍ ഇരുവര്‍ക്കും 60 ലക്ഷം രൂപ വീതവും നല്‍കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം