രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്ക് കോവിഡ്

toll

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24  മണിക്കൂറിനിടെ 2,40,842 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. 3,55,102 പേർ  ഈ സമയത്ത് രോഗമുക്തി നേടി.3741  മരണം കൂടി കഴിഞ്ഞ 24  മണിക്കൂറിനിടെ ഉണ്ടായി. ഇതോടെ രാജ്യത്തു കോവിഡ്  ബാധിച്ചവരുടെ ആകെ  എണ്ണം 2,65,30,132  ആയി. 2,99,266 മരണം ഇതുവരെ കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ 28,05,399  പേർ  ചികിത്സയിലുണ്ട്. രാജ്യത്ത് ഇതുവരെ 19,50,04 ,184  പേർ  വാക്‌സിൻ സ്വീകരിച്ചു.

കർണാടകയിലും രോഗികളുടെ എണ്ണം 30 ,000  കടന്നു. തമിഴ്‌നാട്ടിൽ ഇന്നലെ 35,873  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു.25,776  പേർ  രോഗമുക്തി നേടി. 448  മരണം കൂടി കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു.

ഇതോടെ സംസ്ഥാനത്ത് ആകെ  രോഗികളുടെ എണ്ണം 18,06,861  ആയി. നിലവിൽ 2,84,278  പേർ  ചികിത്സയിലുണ്ട്.കർണാടകയിൽ ഇന്നലെ 31,183  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു.രോഗികളെക്കാൾ ഏറെ രോഗമുക്തരാണ് ഉള്ളത്. 61,766  പേർക്കാണ് രോഗമുക്തി. 451  മരണം കൂടി കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ 4,83,204  പേർ  ചികിത്സയിലുണ്ട്.