രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്

india

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ  വീണ്ടും കുറവ്. കഴിഞ്ഞ 24  മണിക്കൂറിനിടെ 1,96,427  പേർക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. 3,26,850  പേർ  ഈ സമയത്ത് രോഗമുക്തി നേടി. 3511  മരണം കൂടി കഴിഞ്ഞ 24  മണിക്കൂറിനിടെ  കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് ആകെ  കോവിഡ്  ബാധിതരുടെ എണ്ണം 2,69,48,874  ആയി. ഇതിൽ 2,40,54,861  പേർ  രോഗമുക്തി നേടി. വൈറസ് ബാധയെ തുടർന്ന് ഇതുവരെ 3,07,231  മരണം സ്ഥിരീകരിച്ചു. നിലവിൽ 25,86,782  പേരാണ് ചികിത്സയിൽ ഉള്ളത്. രാജ്യത്ത് ഇതുവരെ 19,85,38,999  പേർ  വാക്‌സിൻ സ്വീകരിച്ചു.