അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ത്യ നീട്ടി

വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്
 

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി. സെപ്‌റ്റംബര്‍ 30 വരെയാണ് വിലക്ക് നീട്ടിയത്. കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങളെയും ഡി.ജി.സി.എ അംഗീകാരമുള്ള ചില വിമാന സര്‍വീസുകളെയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെയാണ് വിലക്ക് നീട്ടിയത്.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 23നാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയത്.