ഇന്ത്യന്‍ നാവിക സേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടു; കടലില്‍ ഇടിച്ചിറക്കി

navy helicopter

മുംബൈ: ഇന്ത്യന്‍ നാവിക സേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടു. പരിശീലന പറക്കലിനിടെയാണ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (എഎല്‍എച്ച്)  അപകടത്തില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് മുബൈ തീരത്തോട് ചേര്‍ന്ന് ഇടിച്ചിറക്കുകയായിരുന്നു. ഹെലികോപ്റ്ററില്‍ 
ഉണ്ടായിരുന്ന മൂന്നു പേരെയും രക്ഷപ്പെടുത്തി.അതേസമയം, സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും അപകട കാരണം വ്യക്തമല്ലെന്നും നേവി വക്താവ് അറിയിച്ചു.