അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ സാധാരണ നിലയിലേക്ക്

വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്
 

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ ഉടന്‍ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി രാ​ജീ​വ് ബ​ൻ​സാ​ൽ. ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ഇത് സാധ്യമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 2020 മാ​ർ​ച്ച് വ​രെ ഇ​ന്ത്യ​യി​ലേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള അ​ന്താ​രാ​ഷ്ട്ര യാ​ത്രാ വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​ത് പി​ന്നീ​ട് ന​വം​ബ​ർ 30 വ​രെ നീ​ട്ടി​യി​രു​ന്നു. 

നി​ല​വി​ൽ, 25-ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് എ​യ​ർ ബ​ബി​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ ഇ​ന്ത്യ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.  ഇരു രാജ്യങ്ങള്‍ തമ്മില്‍ എയര്‍ ബബിള്‍ സംവിധാനമുണ്ടെങ്കില്‍ ചില നിബന്ധനകള്‍ക്കു വിധേയമായി രണ്ടു രാജ്യത്തെയും വിമാനങ്ങള്‍ക്ക് രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ നടത്താനാകും.