ആഡംബര കപ്പലിൽ ലഹരി പാർട്ടി: ആര്യൻ ഖാൻ ഇടക്കാല ജാമ്യപേക്ഷ ഇന്ന് സമർപ്പിച്ചേക്കും

fs
 

മുംബൈ;ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസിൽ ആര്യൻ ഖാൻ ഇടക്കാല ജാമ്യപേക്ഷ ഇന്ന് സമർപ്പിച്ചേക്കും. പ്രത്യേക എൻഡിപിഎസ് കോടതിയിലാണ് ജാമ്യപേക്ഷ സമർപ്പിക്കുക.. ജാമ്യത്തെ ശക്തമായി എതിർക്കുമെന്ന് എൻസിബി വ്യക്തമാക്കിയിട്ടുണ്ട്.

ആര്യൻ ഖാന് ജാമ്യം ലഭിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും,തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യത യുണ്ടെന്നും എൻസിബി കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. ഇതേ വാദങ്ങൾ എൻഡിപിഎസ് കോടതിയിലും എൻസിബി ഉന്നയിക്കും. ജാമ്യം നിഷേധിക്കപ്പെട്ട ആര്യൻ ഉൾപ്പെടെ 8 പ്രതികളും മുംബൈ ആർതർ റോഡ് ജയിലിൽ തുടരുകയാണ്..ഒരു നൈജീരിയൻ പൗരൻ ഉൾപ്പെടെ 18 പേരെ ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു എൻസിബി അറിയിച്ചു.