പുനരുപയോഗിക്കാവുന്ന റോക്കറ്റായ ആർഎൽവി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ

google news
sd
 

തിരുവനന്തപുരം: പുനരുപയോഗിക്കാവുന്ന റോക്കറ്റായ ആർഎൽവി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ. കർണാടകയിലെ ചിത്രദുർഗയിൽ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആർഒയും, ഡിആർഡിഒയും സംയുക്തമായാണ് റീയൂസബിൾ ലോഞ്ച് വെഹിക്കിൾ എന്ന, ആർഎൽവി റോക്കറ്റ് വിക്ഷേപിച്ചത്.

വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററിൽ ആർ.എൽ.വി പേടകത്തെ 4.6 കിലോമീറ്റർ ഉയരത്തിലെത്തിച്ചതിനുശേഷം ഭൂമിയിലേക്ക് ഇറക്കിയായിരുന്നു പരീക്ഷണം. ഹെലിക്കോപ്റ്ററിൽ നിന്നു സ്വതന്ത്രമായതിനുശേഷം ആർഎൽവി, സ്വയം സഞ്ചാരദിശയും വേഗതയും നിയന്ത്രിച്ച് ഡി.ആർ.ഡി.ഒയുടെ ടെസ്റ്റ് റേഞ്ചിൽ 7.40 ഓടെ കൃത്യമായി ലാൻഡ് ചെയ്തു.

ഇതോടെ വിക്ഷേപണ വാഹനം റൺവേയിൽ വിജയകരമായി തിരിച്ചിറക്കുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യക്ക് സ്വന്തമായി. ഹെലികോപ്റ്ററിൽ നിന്നും സ്വതന്ത്രമായ ശേഷം സ്വയം സഞ്ചാര ദിശയും വേഗവും നിയന്ത്രിച്ചാണ് പേടകം വിജയകരമായി റൺവേ തൊട്ടത്.  

ബഹിരാകാശ ദൗത്യത്തിന് സമാനമായിരുന്നു പരീക്ഷണമെന്ന് ഐഎസ്ആ‍ഒ വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ച നാവിഗേഷൻ സാങ്കേതികവിദ്യയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. കംപ്യൂട്ട‍ർ കമാൻഡിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി നിശ്ചയിച്ച വേഗം, ഉയരം, ബോഡി റേറ്റ്, തുടങ്ങി പരീക്ഷണത്തിനായി നിശ്ചയിച്ച 10 മാനദണ്ഡങ്ങളും വിജയകരമായി പൂ‍ർത്തീകരിച്ചതായി ഐഎസ്ആ‍ർഒ വ്യക്തമാക്കി. 

Tags