ന്യൂഡല്‍ഹി: രാജ്യത്തെ ഐടി മാർഗ നിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് ട്വിറ്ററിന് കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം. ഇല്ലെങ്കിൽ അനന്തരഫലം നേരിടേണ്ടി വരുമെന്നും കേന്ദ്ര ഐടി മന്ത്രി ഉള്‍പ്പെട്ട സമിതി വ്യക്തമാക്കി.
‘നിയമങ്ങള്‍ പാലിക്കാനുള്ള അവസാന അവസരം നല്കുന്നു. വീഴ്ച വരുത്തിയാല്‍ ഐടി ആക്ട് 2000ത്തിലെ 79-ാം അനുച്ഛേദപ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളില്‍ നിന്നുളള ഒഴിവാക്കല്‍ പിന്‍വലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങള്‍ എന്നിവ പ്രകാരമുളള അനന്തരനടപടികള്‍ നേരിടേണ്ടി വരും.’ മുന്നറിയിപ്പില്‍ കേന്ദ്രം വ്യക്തമാക്കുന്നു.
നിയമത്തെ ചൊല്ലി കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടുന്നിതിനിടെ ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂ ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തത് വിവാദമായിരുന്നു. ഐടി മന്ത്രാലയം ഇടപെട്ടതോടെയാണ് ട്വിറ്റർ ഇത് പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ആറുമാസമായി ലോഗിന്‍ ചെയ്തിട്ടില്ലെന്ന കാാരണം ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ബ്ലൂ ടിക് നീക്കം ചെയ്തത്.
Comments