ജയ്പൂർ സ്ഫോടന പരമ്പര; വധശിക്ഷ വിധിച്ച നാല് പേരെ വെറുതെവിട്ട സംഭവം, അന്വേഷണ സംഘത്തിനെതിരെ അന്വേഷണം

ജയ്പൂർ: 71 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരയിൽ കീഴ്ക്കോടതി വധശിക്ഷക്ക് വിധിച്ച 4 പ്രതികളെ കുറ്റ വിമുക്കതരാക്കിയ സംഭവം.
രാജസ്ഥാൻ ഹൈക്കോടതി, കുറ്റവാളികളായ മുഹമ്മദ് സൈഫ്, മുഹമ്മദ് സൈഫ് റഹ്മാൻ, മുഹമ്മദ് അസ്മി, മുഹമ്മദ് സൽമാൻ എന്നിവരുടെ വധശിക്ഷയിൽ നിന്നുമാണ് കുറ്റവിമുക്തരാക്കിയത്.
ജസ്റ്റിസ് പങ്കജ് ഭണ്ഡാരി, ജസ്റ്റിസ് സമീർ ജെയിൻ എന്നിവർ ഉൾപ്പെട്ട ബഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്. വധശിക്ഷക്ക് വിധിച്ചവരെ കുറ്റ വിമുക്തരാക്കി കൊണ്ടുള്ള നടപടിയിൻമേൽ അന്വേഷണം വേണമെന്ന് ഹൈകോടതി പറഞ്ഞു.