ജമ്മു കാശ്മീരിൽ ജെയ്ഷെ മുഹമ്മദ്‌ ഭീകരൻ അറസ്റ്റിൽ

google news
jammu
 

ശ്രീ​ന​ഗ​ർ: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദി​ന്‍റെ അ​നു​യാ​യി​യെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി(​എ​ൻഐഎ) അ​റ​സ്റ്റ് ചെ​യ്തു. കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഉ​ബൈ​ദ് മാ​ലി​ക് ആ​ണ് പി​ടി​യി​ലാ​യ​ത്.

പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള ജ​യ്ഷ് ഭീ​ക​ര​രു​മാ​യി നി​ര​ന്ത​രം സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്ന മാ​ലി​ക്, ആ​യു​ധ​ക്ക​ട​ത്തി​ലും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ള്ള ഗൂ​ഢാ​ലോ​ച​ന​യി​ലും പ​ങ്കാ​ളി​യാ​യി​രു​ന്നു​വെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് കമാൻഡറിന് സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പ്രതികൾ കൈമാറുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാതായി എൻഐഎ അറിയിച്ചു. ഭീകരവാദ ഗൂഡാലോചന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

മാ​ലി​കി​ന്‍റെ പ​ക്ക​ൽ നി​ന്ന് ഭീ​ക​ര​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂടാതെ, റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സ്റ്റിക്കി ബോംബുകളും മാഗ്നറ്റിക് ബോംബുകളും  പ്രതിയിൽ നിന്നും കണ്ടെത്തി. കൂടാതെ, പണം, മയക്കുമരുന്ന്, ആയുധങ്ങൾ, ഐഇഡി എന്നിവയും പ്രതിയുടെ പക്കലുണ്ടായിരുന്നു.
 
ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തലനുസരിച്ച് ജമ്മു കാശ്മീരിൽ ആക്രമണം നടത്തുന്നതിന് ആവശ്യമായ വസ്തുക്കൾ ഡ്രോണുകൾ വഴി ഇവർക്ക് കൈമാറുകയും അവ ഉപയോഗിച്ച് സ്‌ഫോടക വസ്തുക്കൾ നിർമിക്കുന്നു. ആക്രമണങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെയും സുരക്ഷാ സേനാംഗങ്ങളെയും ലക്ഷ്യമിട്ടാണ്.

Tags