ലുലു ഗ്രൂപ്പിനെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതികരിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ

google news
lulu group and manoj sinha

ശ്രീനഗർ : ലുലു ഗ്രൂപ്പിനും ചെയർമാൻ എംഎ യൂസഫ് അലിക്കും എതിരെ നടക്കുന്ന  വ്യാജ പ്രചാരണങ്ങൾക്കെതിരെ രംഗത്തെത്തി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ്‌ സിൻഹ. മാൾ ഓഫ് ശ്രീനഗറിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ 
പ്രതികരണം.

"അടുത്ത കാലത്തായി എല്ലാ നല്ല പ്രവർത്തികളെ കുറിച്ചും തെറ്റായ പ്രചാരണങ്ങൾ ആണ് കണ്ടു വരുന്നത്. ഈ അടുത്തിടെ ലുലു ഗ്രൂപ്പിനെ നിരോധിച്ചു എന്ന വാർത്ത എന്നോട് ഒരാൾ പറഞ്ഞു, ഇതുപോലെ തലയും വാലുമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എല്ലാത്തിലും നെഗറ്റീവ് കാണരുതെന്ന് എന്റെ മാധ്യമ സുഹൃത്തുക്കളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു.", ലെഫ്റ്റ് ഗവർണർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലും ചില യൂട്യൂബ് ചാനലുകളിലും വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളാണ് ഇക്കാലയളവിൽ നടന്നത്. ഈ വ്യാജ പ്രചാരണങ്ങൾക്കെതിരെ ലുലു ഗ്രൂപ്പ്‌ നിയമനടപടി സ്വീകരിച്ചിരുന്നു. അതേസമയം കൂടുതൽ റീച്ച് കിട്ടാനായി തന്റെ ചിത്രങ്ങൾ വച്ച യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും എന്നാൽ വ്യക്തിപരമായി അതിക്ഷേപിച്ചാൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും എം എ യൂസഫ് അലി അബുദാബിയിൽ വ്യക്തമാക്കി.

 

Tags