'ക​ങ്ക​ണ ച​രി​ത്രം കു​റ​ച്ചെ​ങ്കി​ലും വാ​യി​ക്കേ​ണ്ട​തു​ണ്ട്'; രൂക്ഷ വിമര്‍ശനവുമായി ശ​ശി ത​രൂ​ർ

'ക​ങ്ക​ണ ച​രി​ത്രം കു​റ​ച്ചെ​ങ്കി​ലും വാ​യി​ക്കേ​ണ്ട​തു​ണ്ട്'; രൂക്ഷ വിമര്‍ശനവുമായി ശ​ശി ത​രൂ​ർ
 

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ​ക്കു​റി​ച്ചും മ​ഹാ​ത്മാ ഗാ​ന്ധി​യെ​ക്കു​റി​ച്ചും നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ബോളീവുഡ് താരം കങ്കണ റണൗട്ടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ക​ങ്ക​ണ ച​രി​ത്രം കു​റ​ച്ചെ​ങ്കി​ലും വാ​യി​ക്കേ​ണ്ട​തു​ണ്ട്. ഗാ​ന്ധി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ അ​വ​ർ​ക്ക് ഒ​രു ധാ​ര​ണ​യു​മി​ല്ലെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ വിമര്‍ശനം. 

"നിങ്ങളുടെ നിയമം അനീതി നിറഞ്ഞതായതിനാല്‍ അത് ഞാന്‍ ലംഘിക്കുകയാണെന്ന് ബ്രിട്ടീഷുകാരോട്‌ പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി അവരോട് യാചിച്ചു എന്നാണ് കങ്കണ വിശ്വസിക്കുന്നതെങ്കില്‍... അവര്‍ക്ക്‌ ഇക്കാര്യങ്ങളെ കുറിച്ചൊന്നും ഒരു ധാരണയും ഇല്ലെന്നാണ് തോന്നുന്നത്." - ത​രൂ​ർ പറഞ്ഞു.

നി​ങ്ങ​ള്‍​ക്കി​ഷ്ട​മു​ള്ള​ത് പോ​ലെ നി​ങ്ങ​ളെ​ന്നെ ശി​ക്ഷി​ക്കൂ, ആ ​ശി​ക്ഷ ഏ​റ്റു​വാ​ങ്ങാ​ന്‍ താ​ന്‍ ത​യാ​റാ​ണെ​ന്ന് പ​റ​യു​ന്ന​താ​ണോ യാ​ച​ന​യെ​ന്നും ത​രൂ​ർ ചോ​ദി​ച്ചു.

സ്വാതന്ത്ര്യ സമരമെന്നത് അപാരമായ മനക്കരുത്തിന്റെയും ധാര്‍മ്മികമായ ആര്‍ജ്ജവത്തിന്റെയും ധൈര്യത്തിന്റെയും മുന്നേറ്റമായിരുന്നു. നൂറുകണക്കിന് ലാത്തികള്‍ക്കിടയിലേക്ക് നിരായുധനായി നടന്നുപോകുന്ന് ചിന്തിച്ച് നോക്കു. ഒരു ലാത്തിചാര്‍ജിനെ തുടര്‍ന്നാണ് ലാലാ ലജ്പത് റായ് കൊല്ലപ്പെടുന്നത്. ഒരു അഹിംസ സമരത്തിനിടയില്‍ അദ്ദേഹത്തിന്റെ തലയടിച്ച് തകര്‍ക്കുകയായിരുന്നു. തോക്കുമായി ഒരാളെ കൊല്ലാന്‍ പോയി കൊല്ലപ്പെടുന്നതിലും ധീരമാണതെന്നും തരൂര്‍ പറഞ്ഞു.

ജ​യി​ല്‍ മോ​ചി​ത​നാ​വാ​ന്‍ മാ​പ്പ​പേ​ക്ഷ ന​ല്‍​കി​യ ആ​ളു​ക​ളെ വീ​ര​നാ​യി ക​രു​തു​ന്ന ക​ങ്ക​ണ​യ്ക്ക് സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലെ യ​ഥാ​ര്‍​ഥ വീ​ര​ന്‍​മാ​രെ മ​ന​സി​ലാ​വാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നും, പ​ല​രും ക​ങ്ക​ണ​യു​ടെ വീ​ര​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ കാ​ലം ജ​യി​ലി​ല്‍ കി​ട​ന്നി​രു​ന്നെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ര്‍​ത്തു. 

ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യം ഗാ​ന്ധി​യു​ടെ ഭി​ക്ഷ​യെ​ന്നാ​യിരുന്നു ക​ങ്ക​ണയുടെ പരാമര്‍ശം.