
പട്ന : സിപിഐ വിട്ട് ചേക്കേറിയ കനയ്യ കുമാറിനെ കോൺഗ്രസ് ഡൽഹി സംസ്ഥാന അധ്യക്ഷൻ, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ തുടങ്ങിയ
സ്ഥാനങ്ങളിലേക്ക് ഹൈക്കമാൻഡ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.
ഡൽഹി വോട്ടർമാരിൽ വലിയൊരു ഭാഗം യുപി – ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായതിനാൽ കനയ്യ കുമാറിനു പിന്തുണയാർജിക്കാൻ കഴിയുമെന്നാണ്
വിലയിരുത്തുന്നത്.
ദേശീയ തലത്തിൽ തന്നെ കോൺഗ്രസിന്റെ താരപ്രചാരകനായി മാറിയ കനയ്യ കുമാറിനെ യുവജനങ്ങളെ ആകർഷിക്കാനായി യൂത്ത് കോൺഗ്രസ് അധ്യക്ഷ
സ്ഥാനത്തേക്കു നിയോഗിക്കാനും സാധ്യതയുണ്ട്.
കനയ്യ കുമാറിനെ കോൺഗ്രസ് ബിഹാർ സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കം സംസ്ഥാന ഘടകത്തിലെ മുതിർന്ന നേതാക്കളുടെ എതിർപ്പു കാരണമാണു
നടക്കാതെ പോയത്. ബിഹാർ മഹാസഖ്യത്തിൽ ആർജെഡി, സിപിഐ സഖ്യകക്ഷികൾക്കും കനയ്യ കുമാറിനോടു താൽപര്യക്കുറവുണ്ട്.