ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം

ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ് ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

61കാരനായ കപിലിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിയ്ക് വിധേയനാക്കിയിരുന്നു. ചികിത്സക്ക് ശേഷം താരം ആശുപത്രിവിട്ടതായി സുഹൃത്തും മുന്‍ ഇന്ത്യന്‍ താരവുമായ ചേതന്‍ശര്‍മയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കാര്‍ഡിയോളജി വിഭാഗം ഡയറക്ടര്‍ ഡോ. അതുല്‍ മാത്തൂറിന്റെ കൂടെ കപില്‍ നില്‍ക്കുന്ന ചിത്രവും ചേതന്‍ ശര്‍മ ട്വീറ്റ് ചെയ്തു.

1983ല്‍ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന ടീമിന്റെ ക്യാപ്റ്റനായിരുന്നു കപില്‍ ദേവ്. 131ടെസ്റ്റുകളും 225 ഏകദിനങ്ങളും കളിച്ച കപില്‍ ദേവ് 434 വിക്കറ്റും 5000ലേറെ റണ്‍സും നേടിയിട്ടുണ്ട്