കൈ​ക്കൂ​ലി കേ​സ്; ക​ർ​ണാ​ട​കയിലെ ബി​ജെ​പി എം​എ​ൽ​എ​യ്ക്ക് മു​ൻ​കൂ​ർ ജാ​മ്യം

Karnataka BJP MLA Madal Virupakshappa bribery case bail
 


ബം​ഗ​ളൂ​രു: 40 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ ബി​ജെ​പി എം​എ​ൽ​എ എം. ​വി​രു​പ​ക്ഷാ​പ്പ​യ്ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി.

48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​മ്പി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ജാ​മ്യ​ത്തു​ക കെ​ട്ടി​വ​ച്ച് വി​ട്ട​യ​യ്ക്കു​മെ​ന്നു​മു​ള്ള വ്യ​വ​സ്ഥ​യി​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

കഴിഞ്ഞ ദിവസം എം.എല്‍.എയുടെ മകന്‍ വി. പ്രശാന്ത് മദലിന്റെ വസതിയില്‍ ലോകായുക്ത റെയ്ഡ് നടത്തിയിരുന്നു. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലായിരുന്നു റെയ്ഡ്. റെയ്ഡില്‍ ആറുകോടിയോളം രൂപ കണ്ടെത്തിയിരുന്നു. ക​ർ​ണാ​ട​ക സോ​പ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്ന വി​രു​പ​ക്ഷാ​പ്പ, ക​മ്പ​നി​യി​ലേ​ക്ക് രാ​സ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ക​രാ​റു​കാ​രി​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് ലോ​കാ​യു​ക്ത ക​ണ്ടെ​ത്തി​യ​ത്. 
 

എം.എല്‍.എ. ഒളിവില്‍ പോയതിന് പിന്നാലെ അദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പോസ്റ്ററുകള്‍ പതിച്ചിരുന്നു. പ്രശാന്ത് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 1.7 കോടി രൂപ ലഭിച്ചതിന് പിന്നാലെയാണ് വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആറുകോടി രൂപ പിടിച്ചെടുക്കുന്നത്. പിന്നാലെ, സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കര്‍ണാടക സോപ്പ്സ് ആന്‍ഡ് ഡിറ്റര്‍ജെന്റ്സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് വിരൂപാക്ഷ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒളിവില്‍ പോയത്.