അഴിമതിക്കേസ്: കർണാടക ബിജെപി എംഎൽഎ മാഡൽ വിരൂപാക്ഷപ്പ വീണ്ടും അറസ്റ്റിൽ

google news
Karnataka BJP MLA Madal Virupakshappa detained by Lokayukta police
 

ബെംഗളുരു : കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം നേരിടുന്ന കർണാടക ബിജെപി എംഎൽഎ മാഡൽ വിരൂപാക്ഷപ്പ വീണ്ടും അറസ്റ്റിൽ. അഴിമതിക്കേസിൽ ആണ് വിരൂപക്ഷപ്പയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിരൂപാക്ഷപ്പയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് കർണാടക ഹൈക്കോടതി തള്ളിയിരുന്നു. 

കർണാടക ലോകായുക്ത രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ഒന്നാം പ്രതിയാണ് മാഡൽ വിരൂപാക്ഷപ്പ. മൈസൂർ സാൻഡൽ സോപ്സ് നിർമിക്കാനുള്ള നിർമാണ സാമഗ്രികൾ കൂട്ടത്തോടെ വിതരണം ചെയ്യാനുള്ള കരാർ നൽകാൻ 81 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നതാണ് കേസ്. കേസിൽ മാഡൽ വിരൂപാക്ഷപ്പയുടെ മകൻ മാഡൽ പ്രശാന്തിനെ കൈക്കൂലിപ്പണവുമായി ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു. 
 
ദേവനാഗിരി ജില്ലയിലെ ചന്നഗിരി എം.എൽ.എയാണ് വീരുപക്ഷപ്പ. മകനും കർണാടക അഡ്മിനിസ്‌ട്രേഷൻ സർവീസ് ജീവനക്കാരനുമായ പ്രശാന്ത് മദൽ മാർച്ച് രണ്ടിന് ഓഫീസിൽനിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരുന്നു. ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് സംഭവത്തിൽ പ്രധാന ആസൂത്രകൻ വീരുപക്ഷയാണെന്ന വിവരം പുറത്തായത്.

ഒരു ബിൽ പാസാക്കാൻ വേണ്ടി വീരുപക്ഷപ്പ ഒരു കക്ഷിയിൽനിന്ന് 81 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായി ലോകായുക്ത കണ്ടെത്തി. ഇതിൽ 40 ലക്ഷം രൂപയാണ് മകൻ സ്വീകരിച്ചത്. മകൻ പിടിയിലായതിനു പിന്നാലെ വീരുപക്ഷപ്പയുടെ വസതിയിൽ നടത്തിയ അന്വേഷണത്തിൽ എട്ടു കോടി രൂപയുടെ കറൻസി നോട്ടുകൾ പിടികൂടുകയും ചെയ്തിരുന്നു.

കേസിൽ അറസ്റ്റ് തടയാനായി കർണാടക ഹൈക്കോടതിയിൽനിന്ന് നേരത്തെ വീരുപക്ഷപ്പ ഇടക്കാല മുൻകൂർ ജാമ്യം നേടിയിരുന്നു. എന്നാൽ, ഇടക്കാല ജാമ്യം നീട്ടാനായി അപേക്ഷ നൽകിയെങ്കിലും കോടതി അംഗീകരിച്ചില്ല.

Tags