ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്നു; ഇ​ന്ന് 8,449 പേര്‍ക്ക് രോഗം

covid
 

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്നു. ഇ​ന്ന് 8,449 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സു​ക​ളേ​ക്കാ​ൾ 68 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ൽ മാ​ത്രം ഇ​ന്ന് 6,812 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 4.15 ശ​ത​മാ​ന​മാ​ണ്.

107 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ക​ർ​ണാ​ട​ക​യി​ൽ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ക​ർ​ണാ​ട​ക​യി​ൽ ഒ​മി​ക്രോ​ണ്‍ കേ​സു​ക​ളു​ടെ എ​ണ്ണം 333 ആ​യി ഉ​യ​ർ​ന്നു.