കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി

karnataka

 
ബംഗളുരു: കര്‍ണാടകയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി‍. നഴ്‌സിങ് ഉള്‍പ്പെടെയുള്ള ആരോഗ്യ രംഗത്തെ സ്ഥാപനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.

കോവിഡ് വാക്‌സിന്‍ ആദ്യഘട്ടമെങ്കിലും സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ക്കാണ് ക്ലാസിലെത്താന്‍ അനുമതി. മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.