കാ​ഷ്മീ​രി​ലെ വി​ഘ​ട​ന​വാ​ദി നേ​താ​വ് സ​യി​ദ് അ​ലി ഷാ ​ഗി​ലാ​നി അ​ന്ത​രി​ച്ചു

df

ശ്രീനഗർ: ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനയായ ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷനായിരുന്ന സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു. 92 വയസായിരുന്നു. ശ്രീനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.ഏറെ നാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

മൂന്ന് പതിറ്റാണ്ടിലേറെയായി കശ്മീരിലെ വിഘടനവാദ രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന ഗിലാനി കഴിഞ്ഞ വർഷമാണ് ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ചത് .2019 ആഗസ്തില്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം പാര്‍ട്ടിയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ഗിലാനിയുടെ ഹുറിയത് കോണ്‍ഫറന്‍സില്‍ നിന്നുള്ള പടിയിറക്കം.മരണത്തിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനം രേഖപ്പെടുത്തി.