'ഖാന്‍' ആണ് പ്രശ്‌നം; ആര്യൻ ഖാനെ പിന്തുണച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി

shah rukh khan and aryan khan
ന്യൂഡല്‍ഹി: ലഹരി മരുന്ന് കേസില്‍  ആര്യൻ ഖാനെ വിടാതെ വേട്ടയാടുന്നതിന് പിന്നില്‍ ഖാനെന്ന പേരാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇതിന് ഉദാഹരണമാണ് ലഖിംപൂര്‍ സംഘര്‍ഷത്തെത്തുടര്‍ന്നുള്ള സംഭവങ്ങള്‍. 

ലഖിംപൂരില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര നാലു കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയപ്പോഴും കേന്ദ്ര ഏജന്‍സികള്‍ ആര്യന്‍ ഖാൻ്റെ പിന്നാലെയാണ്. 23 കാരനായ ആരെനെ വിടാതെ പിന്തുടരുന്നതിന് കാരണം ഖാനെന്ന പേരാണ്. 

വോട്ടുബാങ്ക് ലക്ഷ്യമിട്ടുകൊണ്ടുള്ള ബിജെപിയുടെ നീക്കങ്ങളുടെ ദുഃഖകരമായ പരിണിതഫലമാണ്. മെഹബൂബ ട്വിറ്ററില്‍ കുറിച്ചു. ആഡംബരക്കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. 

സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് ആശിഷ് മിശ്രയെ യുപി പോലീസ് അറസ്റ്റ് ചെയ്തത്.


 


 

null