കൊവാക്‌സിന് ഈയാഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും

f

ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ഈയാഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഭാരത് ബയോടെക്കിനെ കൂടുതൽ രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റുമതി ചെയ്യാൻ അനുവദിക്കും. കൊവാക്‌സിൻ സ്വീകരിച്ച ആളുകളുടെ അന്താരാഷ്‌ട്ര യാത്ര സുഗമമാക്കാൻ അംഗീകാരം സഹായിക്കും.

രാജ്യത്ത് നൽകുന്ന മൂന്ന് വാക്‌സിനുകളിൽ ഒന്നാണ് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ. വാക്‌സിൻ 78 ശതമാനം ഫലപ്രദമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഗവേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്.