ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 30,093 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,11,74,322 ആയി. ഇന്നലെമാത്രം 374 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 4,14,482.
അതേസമയം, 125 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗനിരക്കാണിത്. 24 മണിക്കൂറിനടെ 45,254 പേര് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 3,03,53,710. നിലവില്‍ രാജ്യത്ത് ് 4,06,130 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുളളത്.
Comments