കോവിഡ് 19: രാജ്യത്ത് 41,383 പുതിയ രോഗികള്‍, 507 മരണം

covid india

ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 41,383 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്നലെമാത്രം 507 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 3,12,57,720 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രോഗം ബാധിച്ച് 4,09,394 പേര്‍ ചികിത്സയിലുണ്ട്. 41,78,51,151 പേരാണ് ആകെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി ഇരുപത്തിയേഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 5.45 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 41.41 ലക്ഷം പിന്നിട്ടു.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഇന്നലെ മാത്രം 50000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥികീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിയൊന്ന് ലക്ഷം കടന്നു. 6.25 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി. ബ്രസീലിലും രോഗബാധ മാറ്റമില്ലാതെ തുടരുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 54,748 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിനാല് ലക്ഷമായി. 5.45 ലക്ഷം പേര്‍ മരിച്ചു.