കോവിഡ് 19: ഹൈദരാബാദ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹങ്ങള്‍ രോഗമുക്തരായി

lions 27/5

ഹൈദരാബാദ്: നെഹ്റു സുവോളജിക്കല്‍ പാര്‍ക്കില്‍ കോവിഡ് ബാധിച്ച എട്ട് സിംഹങ്ങളും രോഗമുക്തരായി. നാല് ആണ്‍സിംഹങ്ങള്‍ക്കും നാല് പെണ്‍ സിംഹങ്ങള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സിംഹങ്ങളുടെ മൂക്കില്‍ നിന്ന് ദ്രാവക സമാനമായ പദാര്‍ത്ഥം കാണുകയും ഇവ ഭക്ഷണം 
കഴിക്കാതെയിരിക്കുകയും ചുമയ്ക്കുകയും ചെയ്തതോടെയാണ് ഇവയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 
അതേസമയം, 14 ദിവസത്തെ ചികിത്സയില്‍ രോഗലക്ഷണങ്ങള്‍ എല്ലാം മാറിയെന്ന് അധികൃതര്‍ അറിയിച്ചു. 

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയിലൊന്നാണ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക്. 380 ഏക്കര്‍ വിസ്താരമുള്ള സുവോളജിക്കല്‍ പാര്‍ക്കില്‍ 1500 മൃഗങ്ങളാണ് ഉള്ളത്.