രാജ്യത്ത് 24 മണിക്കൂറിനിടെ 27,176 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

l

ന്യൂഡൽഹി; രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർധനവ്. 24 മണിക്കൂറിനിടെ 27,176 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നര ലക്ഷത്തോളം പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 24 മണിക്കൂറിനിടെ 284 മരണം റിപ്പോർട്ട് ചെയ്തു. 

ഇരുപത്തിനാല് മണിക്കൂറിനിടെ 16,10,829 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 54,60,55,796 ആയിട്ടുണ്ട്. ആക്ടീവ് കേസുകളുടെ എണ്ണം 3,51,087 ആണ്. ടോട്ടൽ ഇൻഫെക്ഷന്റെ 1.05 ശതമാനമാണ് ഇത്. 97.62 ശതമാനമാണ് രാജ്യത്തെ രോ​ഗമുക്തി നിരക്ക്.