രാജ്യത്ത് ഇന്ന് 28,591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

vf

ന്യൂഡൽഹി;രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28,591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ പ്രതിദിന കേസുകളിൽ കുറവ്. പ്രതിദിന കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളതാണ്. 38,848 പേർ ഇന്ന് രോഗമുക്തരായി.

338 കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,42,655 ആയി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,36,921 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,24,13,345 പേരാണ് ഇതുവരെ രോഗമുക്തരായത്.