ഡൽഹിയിൽ കോവിഡ് കുറയുന്നു; മെട്രോ നാളെ മുതൽ സർവീസ് പുനരാരംഭിക്കും

metro

ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് മുതൽ അൺലോക്കിന്  തുടക്കം കുറിക്കുകയാണ്. ഈ സാഹചര്യത്തതിൽ ലോക്ക് ഡൗൺ  ഇളവുകളുടെ  ഭാഗമായി  ഡൽഹി മെട്രോ സർവീസ് നാളെ മുതൽ  പുനരാരംഭിക്കും. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് ഡൽഹി സർക്കാർ അൺലോക്ക് ആരംഭിക്കുന്നത് . ഇതിന്റെ ഭാഗമായിട്ടാണ് മെട്രോ സർവീസ് പുനരാരംഭിക്കുന്നത്.

ഏപ്രിൽ 19 ന്  ഡൽഹിയിൽ ലോക്ക് ഡൗൺ  പ്രഖ്യാപിച്ചിരുന്നു.എന്നാൽ  മെട്രോ സർവീസ് മെയ് 10 നാണ്  നിർത്തിയത്. ആകെ ട്രെയിനുകളുടെ പകുതി എണ്ണം മാത്രമേ ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കു.50  ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ.സ്മാർട്ട് കാർഡുകളും ടോക്കണും ഉപയോഗിച്ച് യാത്ര നടത്താം. വരും ദിവസങ്ങളിൽ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കും.