കോവിഡ് പിടിവിടുന്നില്ല; ആന്ധ്രാപ്രദേശിൽ കർഫ്യൂ നീട്ടി

jaganmohan reddy

ഹൈദരാബാദ്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടരുന്ന സാഹചര്യത്തിൽ ആന്ധ്രാപ്രദേശിൽ കർഫ്യൂ നീട്ടി. ജൂൺ 20 വരെയാണ് കർഫ്യൂ നീട്ടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് നടപടി. നിലവിൽ പ്രഖ്യാപിച്ച കർഫ്യു ജൂൺ 10ന് അവസാനിക്കാനിരിക്കെയാണ് കർഫ്യു നീട്ടിയത്. 

മെയ് അഞ്ചിനാണ് ആന്ധ്രയിൽ കർഫ്യു പ്രഖ്യാപിച്ചത്. ഇതാണ് പിന്നീട് ഘട്ടം ഘട്ടമായി നീട്ടിയത്. മുഖ്യമന്ത്രി വൈ.എസ് ജ​ഗൻ മോഹൻ വിളിച്ചു ചേർ‌ത്ത ഉന്നതതല യോ​ഗത്തിലാണ് കർഫ്യു നീട്ടാൻ ധാരണയായത്. സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയം രാവിലെ 8 മുതൽ 2 മണിവരെയുമാക്കിയിട്ടുണ്ട്