കോവിഡ് വ്യാപനം; മാസ്ക് ധരിക്കാത്ത വിനോദ സഞ്ചാരികൾക്ക് 5,000 രൂപ പിഴ ഈടാക്കാനൊരുങ്ങി ഹിമാചൽ സർക്കാർ

t7

ഹിമാചൽ പ്രദേശ്: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ വീണ്ടും സജീവമാകുന്നതോടെ യാത്രാതിരക്കുകളും ആരംഭിച്ചു കഴിഞ്ഞു.  മണാലി ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വൻ ജാനബാഹുല്യമാണുള്ളത് .ഇതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിക്കും തിരക്കും നിയന്ത്രിക്കാൻ   സർക്കാർ ഇടപെടുകയാണ്.  മാസ്ക് ധരിക്കാത്ത വിനോദ സഞ്ചാരികൾക്ക് 5,000 രൂപ പിഴ ഈടാക്കും . അല്ലെങ്കിൽ എട്ടു ദിവസം തടവ് ശിക്ഷ എന്നാണ് ഹിമാചൽ സർക്കാരിൻറെ പുതിയ നിർദ്ദേശം.

യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ  രോഗവ്യാപനം  വകവക്കാതെയുള്ള   വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.   ഈ സാഹചര്യത്തിലാണ് നിര്‍ദേശങ്ങൾ കടുപ്പിച്ച് ഭരണകൂടവും രംഗത്ത് എത്തിയത്.അതേസമയം ജനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന അവബോധം സൃഷ്ടിക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് ഹരിദ്വാറിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.