രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,11,298 പേർക്ക് കോവിഡ്; 3847 മരണം

toll

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്  രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24  മണിക്കൂറിനിടെ 2,11,298  പേർക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. 2,83,135  പേർ  കഴിഞ്ഞ 24  മണിക്കൂറിനിടെ രോഗമുക്തി നേടി. 3847  മരണം കഴിഞ്ഞ 24  മണിക്കൂറിനിടെ കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്തെ ആകെ  കോവിഡ്  ബാധിതരുടെ എണ്ണം 2,73,69,093  ആയി. 2,46,33,951  പേർ രോഗമുക്തി നേടി. വൈറസ് ബാധ മൂലം ഇതുവരെ 3,15,235  മരണം സ്ഥിരീകരിച്ചു. നിലവിൽ 24,19,907  പേർ  ചികിത്സയിലുണ്ട്. രാജ്യത്ത് ഇതുവരെ 20,26,95,874 പേർ  വാക്‌സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.