രാജ്യത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 31,222 പേ​ർ​ക്ക് കോവിഡ്; 290 മ​രണം

4
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന് ആ​ശ്വാ​സ​മാ​യി കോ​വി​ഡ് ക​ണ​ക്കു​ക​ൾ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 31,222 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 33,058,843 കോ​ടി​യാ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 42,942 പേ​ർ​ക്കും രോ​ഗ​മു​ക്തി നേ​ടി. 290 മ​ര​ണ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 441,042 ആ​യി ഉ​യ​ർ​ന്നു. നി​ല​വി​ൽ 392,864 ആ​ക്ടീ​വ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്.

കോ​വി​ഡ് ഏ​റ്റ​വും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച 19,688 പേ​ർ​ക്കാ​ണ് കേ​ര​ള​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 16.71 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.