രാജ്യത്ത് 31,443 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ 2020 മരണം

sd

ന്യൂഡൽഹി; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 31,443 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം മരണസംഖ്യയില്‍ വലിയ വര്‍ധനവുണ്ടായി. ഇന്ന് 2020 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 118 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്നത്തേത്.1,487 പേര്‍ മരിച്ച മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണം സ്ഥിരീകരിച്ചത്. കേരളത്തിനും മഹാരാഷ്ട്രയ്ക്കും ഒപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രോഗബാധിതര്‍ കൂടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആകെ രോഗമുക്തി നിരക്ക് 97.28 ശതമാനമായി. 4,31, 315 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1.40 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

അതേസമയം രാജ്യത്തെ പ്രതിദിന രോഗികളിൽ ഏറ്റവും കൂടുതൽ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. മരണ നിരക്കും ഈ സംസ്ഥാനങ്ങളിൽ കൂടുതലാണ്. അതിനിടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ കാണും.അരുണാചൽ പ്രദേശ്, അസം, തുടങ്ങി എട്ട് സംസ്ഥാനങ്ങളിലെകോവിഡ് വ്യാപനത്തിൻ കുറവില്ലാത്ത പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയേക്കും.