രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,86,364 പേർക്ക് കോവിഡ്

toll

ന്യൂഡൽഹി; രാജ്യത്ത് കോവിഡ്  കേസുകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24  മണിക്കൂറിനിടെ 1,86,364  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. 44 ദിവസത്തിനിടെയിലെ രാജ്യത്ത് ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 2,59,459 പേർ  ഈ സമയത്ത് രോഗമുക്തി നേടി.

കഴിഞ്ഞ 24  മണിക്കൂറിനിടെ 3660  മരണം കൂടി കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 2,75,55,457  പേർക്ക് രോഗം ബാധിച്ചു. ഇതിൽ 2,48,93,410 പേർ  രോഗമുക്തി നേടി. 3,18,895  മരണം ഇതുവരെ കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 20,57,20,660  പേർ  വാക്‌സിൻ സ്വീകരിച്ചു.