രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ്; 33,750 പുതിയ രോഗികൾ; 123 മരണം

covid

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 മരണവും റിപ്പോർട്ട് ചെയ്തു. 10,846 പേര്‍ക്കാണ് രോഗ മുക്തി. ഇന്നലെ 27,553 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഒമിക്രോണ്‍ കേസുകളും കുതിച്ചുയരുകയാണ്. രാജ്യത്ത് ഇതുവരെയായി 1,700 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നിലവില്‍ 1,45,582 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗ മുക്തര്‍ 3,42,95,407. ആകെ മരണം 4,81,893. രാജ്യത്ത് ഇതുവരെയായി 1,45,68,89,306 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.