രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 1.73 ലക്ഷം പേർക്ക് രോഗബാധ

toll

ന്യൂഡൽഹി; രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24  മണിക്കൂറിനിടെ 1.73  ലക്ഷം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് 22,28.724 പേരാണ് കോവിഡ്  ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 2,84,601 പേർ  രോഗമുക്തി നേടി. ഇതുവരെയുള്ള രോഗമുക്തി നിരക്ക് 90.80  ശതമാനമാണ്.

അതേ  സമയം തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ലോക്ക് ഡൗൺ  നീട്ടി. തമിഴ്‌നാട്ടിൽ ജൂൺ 7  വരെയാണ് ലോക്ക് ഡൗൺ  നീട്ടിയിരിക്കുന്നത്. നിലവിലുള്ള കർശന നിയന്ത്രണങ്ങൾ  തുടരും. പച്ചക്കറി, പലചരക്ക് തുടങ്ങി ആവശ്യമുള്ള സാധനങ്ങൾക് ഇളവുണ്ട്.

അവശ്യ വസ്തുക്കൾ ആളുകൾക്ക് ഓർഡർ ചെയ്യാനും അനുമതിയുണ്ട്. രാവിലെ 6  മുതൽ വൈകുനേരം 7  വരെയാണ് വിതരണ സമയം.ലോക്ക് ഡൗൺ  കാലത്ത് ഉണ്ടായ പ്രതിസന്ധി നേരിടാൻ ജൂൺ മാസത്തിൽ ഭക്ഷ്യകിറ്റ്  വിതരണം ചെയ്യുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.